Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar George Mathathikandathil

Idukki

സമർപ്പിതർ സമൂഹത്തിൽ സമാധാന പാലകർ: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

വാ​​​ഴ​​​ക്കു​​​ളം: സ​​​മ​​​ർ​​​പ്പി​​​ത​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ൽ സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ക​​​രെ​​​ന്നു കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ. സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ സി​​​ആ​​​ർ​​​ഐ കോ​​​ത​​​മം​​​ഗ​​​ലം യൂ​​​ണി​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ മ​​​ഹാ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ദൈ​​​വ​​​പു​​​ത്ര​​​നാ​​​യ യേ​​​ശു​​​ക്രി​​​സ്തു​​​വി​​​നോ​​​ടു​​​ള്ള സ്നേ​​​ഹ​​​ത്തെ​​​പ്ര​​​തി ജീ​​​വി​​​തം ദൈ​​​വ​​​ത്തി​​​നും ദൈ​​​വ​​​ജ​​​ന​​​ത്തി​​​നും വേ​​​ണ്ടി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്ക സ​​​ന്യാ​​​സ, പൗ​​​രോ​​​ഹി​​​ത്യ ജീ​​​വി​​​ത​​​ങ്ങ​​​ളും ഈ ​​​ലോ​​​ക​​​ത്തി​​​ൽ ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ സ​​​മാ​​​ധാ​​​ന​​​വ​​​ർ​​​ഷം ആ​​​ച​​​രി​​​ക്കു​​​ന്ന 2026 ൽ ​​​ലോ​​​കം മു​​​ഴു​​​വ​​​നും സ​​​മാ​​​ധാ​​​ന​​​വും സ്നേ​​​ഹ​​​വും പ്ര​​​കാ​​​ശി​​​പ്പി​​​ക്കാ​​​ൻ സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു സ​​​വി​​​ശേ​​​ഷ നി​​​യോ​​​ഗ​​​മു​​​ണ്ടെ​​​ന്നും മാ​​​ർ മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

സി​​​എം​​​ഐ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​മാ​​​ത്യു മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് യു​​​ഹാ​​​നോ​​​ൻ മാ​​​ർ തെ​​​യോ​​​ഡോ​​​ഷ്യ​​​സ് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. എ​​​ത്ര​​​യ​​​ധി​​​കം പ്ര​​​യാ​​​സ​​​ങ്ങ​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ലും ക്രി​​​സ്തു​​​വി​​​ൽ അ​​​ടി​​​യു​​​റ​​​ച്ചു വി​​​ശ്വ​​​സി​​​ക്കു​​​ന്ന എ​​​ല്ലാ സ​​​മ​​​ർ​​​പ്പി​​​ത​​​രും ഈ ​​​ലോ​​​ക​​​ത്തി​​​ൽ ക്രി​​​സ്തു​​​വി​​​ന്‍റെ സു​​​ഗ​​​ന്ധ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​വി​​​ൻ​​​സെ​​​ന്‍റ് നെ​​​ടു​​​ങ്ങാ​​​ട്ട്, എം​​​എ​​​സ്ജെ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ മെ​​​റീ​​​ന, എ​​​ഫ്സി​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ മെ​​​ർ​​​ലി​​​ൻ, മൂ​​​വാ​​​റ്റു​​​പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ജോ​​​യ്സ് മേ​​​രി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഒ​​​സി​​​ഡി മ​​​ല​​​ബാ​​​ർ പ്രൊ​​​വി​​​ൻ​​​സ് വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ റ​​​വ. ഡോ. ​​​ജ​​​യിം​​​സ് നി​​​ര​​​വ​​​ത്ത് ക്ലാ​​​സ് ന​​​യി​​​ച്ചു. വി​​​വി​​​ധ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ​​​മാ​​​രാ​​​യ സി​​​സ്റ്റ​​​ർ മ​​​രീ​​​ന, സി​​​സ്റ്റ​​​ർ മെ​​​ർ​​​ലി, സി​​​സ്റ്റ​​​ർ ലി​​​സി മാ​​​ത്യു, സി​​​സ്റ്റ​​​ർ കൊ​​​ച്ചു​​​റാ​​​ണി, സി​​​സ്റ്റ​​​ർ അ​​​ഭ​​​യ, സി​​​സ്റ്റ​​​ർ ലി​​​സി, സി​​​സ്റ്റ​​​ർ ആ​​​ഷ ജോ​​​ൺ, സി​​​സ്റ്റ​​​ർ ടോ​​​മി​​​ന, സി​​​സ്റ്റ​​​ർ ടാ​​​ൻ​​​സി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ജൈ​​​വ കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന സം​​​രം​​​ഭ​​​മാ​​​യ സ്പീ​​​ഷി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​ചൈ​​​ത​​​ന്യ വി​​​ഷ​​​ര​​​ഹി​​​ത ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ച്ചു. വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യെ​​​ക്കു​​​റി​​​ച്ച് വീ​​​ഡി​​​യോ അ​​​വ​​​ത​​​ര​​​ണം, തൊ​​​ടു​​​പു​​​ഴ ഉ​​​പാ​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​പ്രി​​​ൻ​​​സും സി​​​ആ​​​ർ​​​ഐ ഗാ​​​യ​​​ക​​​സം​​​ഘ​​​വും നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി, സി​​​സ്റ്റ​​​ർ അ​​​യോ​​​ണ​​​യു​​​ടെ ഏ​​​കാ​​​ഭി​​​ന​​​യം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​റു​​​നൂ​​​റി​​​ലേ​​​റെ സ​​​മ​​​ർ​​​പ്പി​​​ത​​​ർ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് സി​​​ആ​​​ർ​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ, സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ഗ്ലോ​​​റി, ട്ര​​​ഷ​​​റ​​​ർ സി​​​സ്റ്റ​​​ർ ക്യൂ​​​ൻ​​​സി, കാ​​​ർ​​​മ​​​ൽ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​ൺ​​​സ​​​ൺ വെ​​​ട്ടി​​​ക്കു​​​ഴി, ഫാ. ​​​ബി​​​ജു വെ​​​ട്ടു​​​ക​​​ല്ലേ​​​ൽ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് വാ​​​ഴ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Latest News

Up